Skip to main content

Feeling Malayalam Quotes. മലയാളം ഉദ്ധരണികൾ

Feeling Malayalam Quotes.

Feeling Malayalam Quotes

മനുഷ്യനൊരു പ്രത്യേകതയുണ്ട്.. മടുപ്പു തോന്നി കഴിഞ്ഞാൽ, പിന്നെ കാണിക്കുന്നതൊന്നും സ്നേഹമല്ല.. കാപട്യം മാത്രം

ഉള്ളു തുറന്നിട്ടും ഉള്ളറിയാത്തവരുണ്ട്.. ഉള്ളത് പറഞ്ഞിട്ടും ഉള്ളു കാണാത്തവരുണ്ട്.. ഉള്ളുരുകിയിട്ടും ഉൾകൊള്ളാത്തവരുമുണ്ട്

ചിരിച്ചു കൊണ്ട് ചതിക്കാൻ മനുഷ്യനേക്കാൾ കഴിവ് മറ്റൊരു ജീവിക്കും ഇല്ല

ആശ്രയിക്കാൻ ആരുമില്ലാതാവുന്ന നേരത്തു ദൈവദൂതനെ പോലെ വരുന്ന ചില മനുഷ്യരുണ്ട്.. അപ്പോൾ മാത്രമാണ് നാം അറിയുന്നത്.. ദൈവങ്ങൾ കാണാമറയത്തല്ല.. ചില മനുഷ്യരുടെ രൂപത്തിലും വരുമെന്ന സത്യം

മിണ്ടി മിണ്ടി ശത്രു
ആകുന്നതിനേക്കാൾ നല്ലതാ ആരോടും മിണ്ടാതെ മിത്രങ്ങൾ ആകുന്നതു

പരാജയപ്പെടില്ല എവിടെയും ഹൃദയം
ശുദ്ധമാണെങ്കിൽ

നമ്മൾ പലർക്കും വേണ്ടപ്പെട്ടവർ ആകുന്നതു അവർക്കു മാത്രം വേണ്ടപ്പെട്ടതായ ചില സമയങ്ങളിൽ മാത്രമാണ്

 

തോന്നൽ മലയാളം ഉദ്ധരണികൾ

 

ഒന്നിക്കില്ല എന്ന് അറിഞ്ഞുകൊണ്ട് തുടങ്ങുന്ന ബന്ധത്തിന് ഒടുക്കത്തെ ആത്മാർത്ഥത
ആയിരിക്കും

ജീവനായി സ്നേഹിക്കാൻ നിനക്ക് അറിയാമെങ്കിൽ ആ സ്നേഹത്തിന് ജീവൻ പകരാൻ ഞാൻ ഉണ്ടാകും എന്നും കൂടെ

ചില ഇഷ്ടങ്ങൾ ഉണ്ട് അത്രയ്ക്കൊന്നും ഇഷ്ടം ആയിരിക്കില്ല എന്നാൽ ജീവിതകാലം മുഴുവൻ കൂട്ടായി ഉണ്ടാകും

ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്ന് പൂർണ്ണ ബോധ്യമുള്ള പ്രണയമാണ് . യഥാർത്ഥ പ്രണയം അതിന് നൂറുമേനി അഴകും ആത്മാർത്ഥതയും ഉണ്ടാകും അവിടെ ചതിയുടെ ലോകമോ വിരഹത്തിന്റെ വേദനയോ ഉണ്ടാകില്ല. എന്നും വാടാത്ത പുഷ്പമായി ഹൃദയത്തിൽ ഉണ്ടാവുകയും ചെയ്യും

നിന്നെ ഇത്രയേറെ സ്നേഹിക്കാൻ കാരണങ്ങൾ എനിക്കറിയില്ല ഒന്നറിയാം നിന്നെ പിരിഞ്ഞിരിക്കാനോ നീയില്ലാത്ത നിമിഷം ചിന്തിക്കാനോ എനിക്ക് ആകില്ല.

ഒരിക്കലും മടുക്കാതെ ഒന്നും പ്രതീക്ഷിക്കാതെ ഒട്ടും കുറഞ്ഞു പോകാതെ ഒരാളെ സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ ആ സ്നേഹമാണ് എന്നും നില നിൽക്കുന്നത്

 

അനുഭൂതി മലയാളം ഉദ്ധരണികൾ.

 

ആവശ്യങ്ങൾക്ക് വേണ്ടി മാത്രം തേടിവരുന്ന ചിലരുണ്ട്.. സാരമില്ല.. ഇരുട്ട് നിറയുമ്പോഴല്ലേ വെളിച്ചത്തെ തേടാറുള്ളു….

സമ്പത്തിന്റെ പിന്നാലെ മാത്രം പോകുമ്പോൾ നഷ്ടപ്പെട്ട് പോവുന്ന ഒന്നുണ്ട് സമാധാനം.. ഒരു നുണ മറയ്ക്കാൻ മറ്റൊരു നുണ പറയുമ്പോൾ ഒരിക്കലും തിരിച്ചു വരാതെ പോകുന്ന ഒന്നുണ്ട് വിശ്വാസം.. ഇവ രണ്ടും നഷ്ടപ്പെടാതെ നോക്കണം ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നീടിതിനൊന്നും ഒരു പുനർജന്മമില്ല

പലതും കണ്ടില്ല കേട്ടില്ല എന്ന് വയ്ക്കുന്നത് പ്രതികരിക്കാൻ അറിയാഞ്ഞിട്ടല്ല.. ബന്ധങ്ങൾ അറ്റു പോകാതിരിക്കാൻ വേണ്ടി മാത്രമാണ്

മറക്കില്ല എന്ന് പറയുന്നതൊക്കെ വെറുതെയാണ്.. നമ്മളൊന്ന് അങ്ങോട്ട് മിണ്ടിയില്ലെങ്കിൽ, നമ്മളെ മറക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്

ദേഷ്യം എന്റെ വാക്കുകളിൽ കണ്ടേയ്ക്കാം പക്ഷെ അതൊരിക്കലും എന്റെ മനസ്സിൽ ഉണ്ടാവില്ല, സ്നേഹം എന്റെ വാക്കുകളിൽ കണ്ടില്ലെന്നു വരാം.. അതെന്നും എന്റെ മനസ്സിൽ ഉണ്ടാകും

തോറ്റുപോവുമോ എന്നതിലല്ല… വിജയിച്ചു പോകുമോ എന്നോർത്താണ് നമ്മുക്ക് ചുറ്റുമുളളവർ നമ്മെ കുറിച്ചോർത്തു വ്യാകുലപെടാറുള്ളത്

 

ഈ മലയാളം ഉദ്ധരണികൾ അനുഭവിക്കുക

 

എല്ലാവരും പറയും ഞാനുണ്ടാകും കൂടെ എന്ന്.. പക്ഷെ, ജീവിതം പഠിപ്പിക്കും ആരും ഉണ്ടാകില്ല.. നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകു

പരാതി പറഞ്ഞു സ്നേഹം വാങ്ങരുത് കാരണം, അതിലൊന്നും സ്നേഹമെന്ന സത്യം ഉണ്ടായെന്ന് വരില്ല

ഓരോ അവഗണനയും ഓരോ പാഠമാണ്..

അവകാശികൾ ഇല്ലാത്തവരെ സ്നേഹിക്കണം. അതാകുമ്പോൾ നമ്മുടെ സ്നേഹത്തിന്റെ ആഴം അവർക്കു മനസ്സിലാകും. ഒരുപാട് ആളുകൾ സ്നേഹിക്കാൻ ഉള്ളപ്പോൾ നമ്മുടെ സ്നേഹം അവർക്ക് ശല്യം മാത്രം ആയിരിക്കും

ചിലർ അങ്ങനെയാണ് അവർക്കു എപ്പോളാണോ നമ്മളെ ആവശ്യം അപ്പോൾ മാത്രം നമ്മളെ

തിരക്കിവരും അല്ലെങ്കിൽ അവരെ മാത്രം കാത്തിരിക്കുന്ന വിഡ്ഢികളാണ് നമ്മൾ…

അത്രമേൽ ചേർത്തു നിർത്തിയിട്ടും മനസ്സിലാക്കാത്തവരിൽ നിന്ന് പുഞ്ചിരിയോടെ തിരിഞ്ഞു നടക്കണം. നമ്മൾ ഉള്ളതും ഇല്ലാത്തതും അവർക്കു തുല്യമാണ്

ലോകത്തു രണ്ടു തരം ജന്മങ്ങളുണ്ട്, ഒന്ന് സ്നേഹിച്ചു തോറ്റു പോയവർ, രണ്ടു സ്നേഹത്തിനു മുന്നിൽ തോറ്റു പോയവർ

ആരുടെയെങ്കിലും സ്നേഹത്തിൽ നമ്മൾ അതിരറ്റു സന്തോഷിച്ചിട്ടുണ്ടോ അതെ സ്നേഹം തന്നെ നമ്മളെ ഒരുപാട് കരയിക്കും

ഒരാൾക്ക് പകരമാകാൻ വേറൊരാൾക്ക് കഴിയാത്തതു കൊണ്ടാണ് ആ ഒരാൾ നമുക്കെന്നും പ്രിയപ്പെട്ടത് ആകുന്നതു

എന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന നിന്റെ അടുത്ത് സ്വയം ഒഴിഞ്ഞു പോകണം എന്നുണ്ട്. പക്ഷെ, ഞാൻ ജീവനായി കാണുന്ന നിന്നെ വിട്ടു പോവാൻ എന്റെ മനസ്സ് അനുവധിക്കുന്നില്ല

Comments