ജീവിതം മലയാളം ഉദ്ധരണികൾ.
മഴ തോരും വരേയുള്ളു കുടയുടെ ആവശ്യം, മഴ തോർത്താൽ നനഞ്ഞ കുടയും ഒരു ബാധ്യതയാണ് പലർക്കും
വിശ്വാസത്തിനു മുറിവ് പറ്റിയാൽ പിന്നെ ബന്ധങ്ങൾ വളരില്ല
നിന്നെയോർത്തു ഇനി ഞാൻ കരയില്ല. നീയെനിക്കു ഒരു പാരമാണ്. ഈ ലോകത്തു ഒന്നിനെയും ആത്മാർത്ഥമായി സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത് എന്നുള്ള വലിയ പാഠം
ഏതൊരു ബന്ധത്തിന്റെയും ആഴം കൂട്ടുന്നത്. സംസാരത്തിലൂടെയാണ്. സംസാരം കുറയുമ്പോൾ, ബന്ധങ്ങളും അക തുടങ്ങുന്നു.
വിശ്വാസം ഉണ്ടെങ്കിൽ നിശബ്ദത പോലും മനസ്സിലാക്കപ്പെടും. വിശ്വാസം ഇല്ലെങ്കിൽ, എല്ലാ വാക്കുകളും തെറ്റിദ്ധരിക്കപ്പെടും. പരസപരം വിശ്വാസമാണ് ബന്ധങ്ങളുടെ ആത്മാവ്
നമ്മൾ നെഞ്ചിനകത്തു കൊണ്ട് നടക്കുന്നവരുടെ ഉള്ളിൽ നമുക്കൊക്കെ വെറും ചവറ്റുകൊട്ടയിലെ പേപ്പറിന്റെ വിലയേ ഉണ്ടാവാറുള്ളു എന്ന് തിരിച്ചറിയുമ്പോളേക്കും വളരെ വൈകിപോയിരിക്കും
ആരും നിങ്ങളുടെ കണ്ണീരിനെ കാണില്ല. ആരും നിങ്ങളുടെ സങ്കടത്തെ ശ്രദ്ധിക്കില്ല, ആരും നിങ്ങളുടെ വേദനയെ മനസ്സിലാക്കില്ല. പക്ഷെ എല്ലാവരും നിങ്ങളുടെ തെറ്റിനെ കണ്ടെത്തും
ഒരു ദേഷ്യത്തിന് മൂന്നോ നാലോ മിനുറ്റ് ആയുസ്സ ഉള്ളു. പക്ഷെ ആ കുറ സമയം കൊണ്ട് പറഞ്ഞു പോകുന്ന ചില വാക്കുകൾക്കും ചെയ്തുകൂട്ടുന്ന അബദ്ധങ്ങൾക്കു, എടുക്കുന്ന തീരുമാനങ്ങൾക്ക് ഒരായുസ്സിന്റെ വലുപ്പമുണ്ടായി എന്നുവരാം.
Life Malayalam Quotes.
ജീവിതത്തിൽ പണത്തേക്കാൾ വലിയ ചില സമ്പാദ്യങ്ങൾ ഉണ്ട്
അതാണ് നല്ല ബന്ധങ്ങൾ.. നമ്മളെ മനസ്സിലാക്കുന്ന നമ്മുടെ തെറ്റുകളും കുറവുകളും മനസ്സിലാക്കി നമ്മുടെ കൂടെ ചേർന്ന് നിൽക്കുന്ന ചിലരുണ്ട്.. അവരെ ചേർത്ത് നിർത്തുക.. അതാണ് യഥാർത്ഥ സമ്പാദ്യം
അകന്നു പോകുന്നവരോട് അരുതേ എന്ന് പറയുന്നതിൽ അർത്ഥമില്ല.. നമ്മുടെ സൗഹൃദം മടുപ്പായി തോന്നുമ്പോളാണ് അവർ നമ്മെ വിട്ടകലുന്നത്
വിലയറിയാതെ വലിച്ചെറിയുന്ന പലതും വിലയറിയുമ്പോൾ വില കൊടുത്താലും വാങ്ങാൻ കഴിയാതെ ആവും..
സ്നേഹമാണെങ്കിലും ബഹുമാനമാണെങ്കിലും സൗഹൃതമാണെങ്കിലും ആരിൽ നിന്നും പിടിച്ചു വാങ്ങുമ്പോഴല്ല, അവർ മനസ്സറിഞ്ഞു നല്കുമ്പോളാണ് മനോഹരമാകുന്നത്
ജീവിതത്തിൽ സന്ദർഭങ്ങളും സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കും, മാറ്റങ്ങൾക്കിടയിലും മാറാതിരിക്കേണ്ടത് നമ്മുടെ മനസ്സാണ്. മാറ്റി നിർത്താതെ നോക്കേണ്ടത് മനസ്സറിഞ്ഞു സ്നേഹിച്ചവരെയാണ്
ജീവിതം Malayalam Quotes.
ഒരാളും മറ്റുള്ളവരേക്കാൾ താഴെയല്ല, മുകളിലുമല്ല.., ഒരാൾ എത്ര ചെറുതായാലും, വലുതായാലും അയാൾക്ക് പകരം വെക്കാൻ മറ്റൊരാളില്ല.. ചെറുതും വലുതും നാം നിശ്ചയിക്കുന്ന അർത്ഥശൂന്യങ്ങളായ അതിർത്തികൾ മാത്രമാണ്..!!
നമ്മുടെ വ്യക്തിത്വം നാം സ്വയം ഉണ്ടാക്കിയെടുക്കണം, ഒരിക്കലും അത് മറ്റുള്ളവരുടെ തണലിൽ നിന്നായിരിക്കരുത്. കാരണം സ്വന്തമായി അദ്ധ്വാനിച്ച് നേടുന്നതിന്റെ സുഖം ഒരിക്കലും വെറുതെ കിട്ടുന്നതിന് ഉണ്ടാകില്ലല്ലോ
ഇന്നലെകളെ ഒരിക്കലും മാറ്റാൻ സാധിക്കില്ല.അതോർത്തു മനസ് വിഷമിപ്പിക്കാതെ അതിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ പ്രാവർത്തികമാക്കി ഇന്നിനെ ഭംഗിയുള്ളതാക്കി മാറ്റാൻ പരിശ്രമിക്കുക.
നിങ്ങളുടെ പ്രശ്നങ്ങൾ പറയാം, അതിന് ഒരു പരിഹാരം കാണാൻ സഹായിക്കുന്നവരോട് അല്ലാതെ അത് കേൾക്കാനും പിന്നീട് പരിഹസിക്കാനും നിൽക്കുന്നവരോട് ആകരുതെന്നു മാത്രം.
തെറ്റ് തെറ്റായിട്ടും, ശരി ശരിയായിട്ടും ചൂണ്ടി കാണിക്കുന്നിടത്താണ് യഥാർത്ഥ സ്നേഹം. അല്ലാത്തതൊക്കേയും കാര്യം കഴിയുമ്പോൾ വലിച്ചെറിയപ്പെടുന്ന സ്നേഹപ്രകനങ്ങൾ മാത്രം.!
മനസ്സിനേറ്റ ചില മുറിവുകൾ കാലത്തിനു മായ്ക്കാൻ പറ്റുമെന്നു പറയുന്നത് കള്ളമാണ്. ചില വേദനകൾ ചില വേർപാടുകൾ ചില അപമാനങ്ങൾ, ചില ഒഴിവാക്കലുകൾ മറന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനെ കഴിയൂ… മരിക്കുന്നത് വരെ അതങ്ങനെ മനസ്സിൽ നീറി നീറി കഴിയും.
നഷ്ടങ്ങൾ എന്നും നഷ്ട്ടങ്ങൾ തന്നെയാണ്. എത്രെയൊക്കെ സന്തോഷങ്ങൾ വന്നാലും ചില നഷ്ട്ടങ്ങൾ ജീവിതാവസാനം വരെ നമ്മുടെ കണ്ണുകൾ നിറയിച്ചു കൊണ്ടിരിക്കും..
ശക്തമായ ബന്ധങ്ങൾക്ക് വേണ്ടത് മനോഹരമായ ശബ്ദമോ, സുന്ദരമായ മുഖമോ അല്ല.. വിശാലമായി സ്നേഹിക്കുന്ന ഹൃദയവും. നല്ലൊരു മനസ്സും, തകർക്കാനാവാത്ത വിശ്വാസവുമാണ്.
ബന്ധങ്ങൾ കൈ വിട്ട് കളയാൻ എളുപ്പമാണ്, നേടി എടുക്കാൻ അതികഠിനവും. ബന്ധങ്ങളെ എന്നും കാത്തു സൂക്ഷിക്കുക…
നമ്മുടെ പ്രശ്നങ്ങളും സങ്കടങ്ങളും ദേഷ്യവും നമ്മൾ എത്ര നേരം മനസ്സിൽ സൂക്ഷിക്കുന്നുവോ അതിന്റെ ഭാരം കൂടി വരികയുള്ളൂ.. അത് മൂലമുള്ള പ്രശ്നങ്ങൾ നമ്മളെ വേട്ടയാടി കൊണ്ടിരിക്കും.
നമ്മുടെ മനസ്സിലെ പ്രശ്നങ്ങളെയും ദു:ഖങ്ങളെയും കുഴിച്ചുമൂടുക. നമ്മുടെ മോശം ചിന്തകളെ മനസ്സിൽ നിന്നും ഒഴിവാക്കിയാൽ അതുമൂലമുള്ള പ്രശ്ന ങ്ങളും ഇല്ലാതാകും.
മനസ്സിനെ ശാന്തമാക്കുക..പ്രശ്നങ്ങൾ ലഘൂകരിക്കപ്പെടും. വിഷമിച്ചിരിക്കാതെ ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുക. ഇനി നിങ്ങളുടെ വിഷമത്തിന് ഒരു പ്രതിവിധിയും ഇല്ലാത്തതാണെങ്കിൽ നിങ്ങളെന്തിനാണ് വിഷമിക്കുന്നത്?
ഒരിക്കലും മാറ്റാൻ കഴിയാത്ത ഒരു കാര്യത്തെ കുറിച്ച് ആലോചിച്ച് സമയം കളയാതെ അടുത്ത കാര്യങ്ങൾ ചെയ്യുക. വിഷമങ്ങളും ദുഖങ്ങളും ഇല്ലാത്തവരായി ആരുമില്ല. വിഷമങ്ങളെയും ദുഃഖങ്ങളേയും അതിജീവിക്കുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നവർ.
ഇരുൾ മാറി വെളിച്ചം വരാൻ അധികനേരം വേണ്ട, അത്പോലെയേ ഉള്ളൂ ജീവിതത്തിലെ പ്രതിസന്ധികൾക്കും…. ക്ഷമയോടെ കാത്തിരിക്കുക
Comments
Post a Comment