Malayalam Quotes About Life.
നിങ്ങൾക്ക് സ്വപ്നം കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്കത് ചെയ്യാനും കഴിയും. വെറും സ്വപ്നങ്ങൾ കാണാൻ മാത്രം ഉള്ളതാകരുത് നമ്മുടെ ജീവിതം.
ഓർക്കുക അതിന് നിറം നൽകേണ്ടത് നമ്മൾതന്നെയാണ്. നമ്മുടെ ജീവിതത്തിൽ നാം കാണുന്ന സ്വപ്നങ്ങൾ തെ കണ്ടുകളയാൻ ഉള്ളതല്ല. അത് നേടിയെടുക്കാൻ നാം അങ്ങേയറ്റം പരിശ്രമിക്കുക തന്നെ വേണം.
നമ്മൾ കാണുന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ സമയമെടുക്കുമെന്നതിനാൽ ഒരിക്കലും അത് ഉപേക്ഷിക്കരുത്. സ്വപ്നം കാണാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടെങ്കിൽ അടുവാനും സാധിക്കും.
വലിയ സ്വപ്നങ്ങളുടെ പൂർത്തീകരണം പലപ്പോഴും തോൽവിയിൽ അവസാനിച്ചേക്കാം. അത്തരം അവസ്ഥകളിൽ ആ അനുഭവപാഠങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു് കൊണ്ട് അതിജീവിക്കുന്നതിനുള്ള പരിശീലനം നാം നേടിയിരിക്കണം..
നമ്മൾ സ്വപ്നംകണ്ട ജീവിതം വെറും സ്വപ്നമായിരുന്നു എന്ന് തിരിച്ചറിയുന്നിടത്തു നിന്നുമായിരിക്കും നമ്മുടെ യഥാർത്ഥ ജീവിതം ആരംഭിക്കുന്നത്.
സ്വപ്നങ്ങൾ പലപ്പോഴും ഒരാശ്വാസമാണ്. ജീവിതത്തിൽ നമ്മളിൽ നിന്ന് അകന്നു പോകുന്നവരെ ഇത്തിരി നേരമെങ്കിലും നമ്മുടെ കൂടെ പിടിച്ചിരുത്താൻ സ്വപ്നങ്ങൾക്ക് മാത്രമേ കഴിയൂ.
നമ്മുടെ ജീവിതത്തിന് എപ്പോഴും ഒരുലക്ഷ്യമുണ്ടായിരിക്കണം. നമ്മുടെ ധൈര്യം നമ്മുടെ മനസിലാണ്. നമ്മെക്കാൾ നമ്മുടെ മനസ്സ് അറിയുന്നവരായി വേറെയാരുമില്ല…
നമുക്ക് എന്തില്ല എന്ന്ചിന്തിക്കുന്നതിനേക്കാൾ നമ്മുക്ക് എന്തൊക്കെയുണ്ട് എന്ന് ചിന്തിക്കാൻ പഠിക്കുക.. മറ്റുള്ളവർ എന്ത് പറയുമെന്നതിൽ ശ്രദ്ധ ചെലുത്താതിരിക്കുക…
നമ്മുടെ ലക്ഷ്യം നമുക്ക് വേണ്ടിയുള്ളതാണ്. തെറ്റുകളുണ്ടാവുമ്പോൾ തളരാതെ, അതിൽ നിന്നും ശരിയായ വഴികൾ വികസിപ്പിച്ചെടുക്കാൻ പഠിക്കുക.
ജീവിതത്തെക്കുറിച്ചുള്ള മലയാളം ഉദ്ധരണികൾ.
ദുഃഖവും സന്തോഷവും രാത്രിയും പകലും പോലെയാണ്.. സന്തോഷത്തിൽ നിന്ന് ദുഖത്തിലേക്കും ദുഃഖത്തിൽ നിന്ന് സന്തോഷത്തിലേക്കും ഒരുപാട് ദൂരമില്ല. എന്തെങ്കിലും പ്രശ്നങ്ങളും വിഷമങ്ങളും ഉണ്ടാകുമ്പോൾഎല്ലാം തകർന്നു എന്ന ചിന്തയിൽ നിരാശപ്പെടരുത്.
ആവിഷമങ്ങളും, പ്രശ്നങ്ങളും ചിലപ്പോൾ നല്ല ഒരു
തുടക്കത്തിനുകാരണമായേക്കാം. നല്ല ആഗ്രഹങ്ങൾ
മനസ്സിലൊതുക്കാനുള്ളതല്ല; നേടിയെടുക്കാനുള്ളതാണ്. അതിനായി പരിശ്രമിക്കുക.
നല്ല ബന്ധങ്ങൾക്ക് വേണ്ടത് പരസ്പര വിശ്വാസമാണ്. എങ്കിൽ മാത്രമേ വിള്ളലുകളില്ലാതെ അമുന്നോട്ട് പോവുകയുള്ളൂ. വിശ്വാസമില്ലാത്ത ബന്ധങ്ങൾ ബന്ധനങ്ങളായി മാറിടും…
പറയാതെ തന്നെ ഒരാൾക്കും മറ്റൊരാളെ മനസ്സിലാക്കാൻ കഴിയണം.., സങ്കടമാണോ, സന്തോഷമാണോ, തിരക്കാണോ, ക്ഷീണമാണോ, അങ്ങനെ എല്ലാം പറയാതെ മുഖത്തു നോക്കി, അല്ലെങ്കിൽ സംസാരത്തിൽ നിന്നും മനസിലാക്കണം…
സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കാതെ അവരുടെ ഇഷ്ടങ്ങളും ചോദിച്ചറിയണം.,, എന്നാൽ എല്ലാ ബന്ധങ്ങളും സ്വർഗ്ഗമാകും.. എന്നും സന്തോഷം തളിരിടുന്ന ഒരു കൊച്ചു സ്വർഗ്ഗം…
വെളിച്ചമുള്ളിടത്തു നിൽക്കാൻ എല്ലാവർക്കും കഴിയും.., നിൽക്കുന്നിടത്തു വെളിച്ചം പകരാൻ ഉള്ളിൽ ജ്വാലയുള്ളവനു മാത്രമേ സാധിക്കൂ.. ബന്ധങ്ങൾ സൂക്ഷിക്കുന്നതിനേക്കാൾ മികച്ചതായി ഒന്നുമില്ല…
നമ്മുടെയൊക്കെജീവിതത്തിൽ സങ്കടങ്ങൾ കടന്നുവരുന്നതി വരുന്ന സങ്കടങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയാതെ വരുന്നതാണ്. ഏറ്റവും വലിയ ദുഃഖം. കരുതലോടെ ചേർത്തുപിടിക്കാൻ നല്ല സ്നേഹബന്ധങ്ങളുണ്ടെങ്കിൽ തീരാവുന്ന ഒരുപാട് സങ്കടങ്ങൾ ഉണ്ട് എല്ലാവരുടെയും ജീവിതത്തിൽ
മറ്റുള്ളവർ തെറ്റല്ല അവർ വ്യത്യസ്തരാണ് എന്ന ലളിതമായ വസ്തുത മനസ്സിലാക്കിയാൽ പല ബന്ധങ്ങളേയും ചേർത്തിണക്കി കൊണ്ടു പോകാനാകും. ബന്ധങ്ങൾ ഉണ്ടാകേണ്ടത് ഹൃദയത്തിൽ നിന്നാണ്
അല്ലാതെ വാക്കുകളിൽ നിന്നല്ല.
പിണക്കങ്ങൾ വാക്കുകളിൽക്കുക. ഹൃദയത്തിലേക്ക് പ്രവേശിപ്പിക്കരുത്. ചിലബന്ധങ്ങൾ ചെറിയ ചെടികളെപ്പോലെയാണ്. നനച്ച് പരിപാലിക്കാതിരുന്നാൽ പെട്ടെന്ന് കരിയും. പിന്നീട് എത്ര നനച്ചാലും കിളിർക്കില്ല. വീണ്ടും ചേർത്തു വയ്ക്കാനാകില്ല. അതുപോലെയാണ് ചില ബന്ധങ്ങളും .
എന്തിനെന്നോ ഏതിനെന്നോ അറിയാതെ ഇഷ്ടപ്പെട്ടു. പോവുന്ന ചില ബന്ധങ്ങളുണ്ട് സ്വന്തമാക്കാനൊ വിട്ടുകൊടുക്കാനൊ നഷ്ടപ്പെടുത്താനൊ കഴിയാതെ
ഒരു നോവായി മാറുന്ന ബന്ധങ്ങൾ.
പിടിവാശികൾജയിക്കുമ്പോൾ ബന്ധങ്ങൾ അകലുന്നു. എന്നാൽ വിട്ടുവീഴ്ചകൾ ചെയ്യുമ്പോൾ,മനസ്സുകൾ അടുക്കുന്നു .. അതായിരിക്കണം അങ്ങനെയായിരിക്കണം ഹൃദയത്തോട് ചേർത്തു നിർത്തുന്ന സ്നേഹബന്ധങ്ങൾ.
ജീവിത ഉദ്ധരണികൾ
ആളുകളുടെ ഇഷ്ടങ്ങൾക്കൊത്ത് നമ്മുടെ അഭിപ്രായങ്ങളൊ, അഭിപ്രായങ്ങൾക്കൊത്ത് നമ്മുടെ ഇഷ്ടങ്ങളോ.മാറ്റാൻ നിൽക്കരുത്
നമുക്ക് നമ്മുടെ ഇഷ്ടങ്ങളിലും അഭിപ്രായങ്ങളിലും പൂർണ വിശ്വാസവും ഉറപ്പും ഉണ്ടെങ്കിൽ അവിടെ നിലകൊള്ളുകയും അവയിൽ ജീവിക്കുകയും ചെയ്യുക..
നിങ്ങളെ സങ്കടപ്പെടുത്തുന്ന കാര്യങ്ങളൊക്കെ മറക്കുക.
നിങ്ങളെ സന്തോഷിപ്പിച്ച നിമിഷങ്ങൾ ഓർമിക്കുക. കഴിഞ്ഞ് പോയ പ്രശ്നങ്ങൾ എല്ലാം മറക്കുക നിങ്ങളുടെ വഴിക്കുള്ള അനുഗ്രഹങ്ങൾ മാത്രം – സ്വീകരിക്കുക
നിങ്ങളെ മാനസികമായി തളർത്തുന്നവരെ ഒഴിവാക്കുക. പകരം നിങ്ങളിലെ ഏറ്റവും നല്ലതിനെ പ്രോത്സാഹാപ്പിക്കുന്നവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക
ജീവിതത്തിൽ ഉയർച്ച ഉണ്ടാകണമെങ്കിൽ വേദനിക്കണം, ദുഃഖിക്കണം, നഷ്ടങ്ങൾ ഉണ്ടാകണം.കാരണം വിജയം അറിയാൻ പരാജയപ്പെടണം. നേട്ടത്തിനായി നഷ്ടപ്പെടണം. ജീവിത മൂല്യങ്ങൾ അറിയാൻ വേദനിക്കണം.
കാരണം ജീവിതത്തിലെ പ്രധാന പാഠങ്ങൾ പഠിക്കുന്നത് വേദന, നഷ്ടം, ദുഃഖം എന്നിവയിലൂടെയാണ്. ഒരാളെ കേൾക്കുക, അയാളെ സമാധാന വാക്കുകൾ നൽകി ആശ്വസിപ്പിക്കുക എന്നത്, നല്ലൊരു അനുഭവും അനുഗ്രഹവും കൂടിയാണ്..
കാരണം, കേൾവിക്കാർ കുറഞ്ഞു പോകുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത് എന്നത് തന്നെ ..!
പ്രതീക്ഷിക്കുന്നത് എല്ലാം സംഭവിക്കണമെന്നില്ല സംഭവിക്കുന്നത് പ്രതീക്ഷിച്ചതു പോലെ എങ്കിലും നല്ലത് ചെയ്യുക നന്മയിൽ ജീവിക്കുക അപ്പോൾ ഈ ജീവിതം
ആകണം എന്നില്ല ധന്യമാകും.
കഴിയുമെങ്കിൽ ഒരു പുഞ്ചിരി നൽകുക.. സ്നേഹിക്കുന്നുവെങ്കിൽ ആത്മാർത്ഥമായി സ്നേഹിക്കുക ഇരുളിൽ അകപ്പെട്ടവർക്ക് കഴിയും വിധം വെളിച്ചം നൽകുക
വിഷമങ്ങളിലൂടെ കടന്നു പോകുമ്പോൾ കാലത്ത പഴിചാരാതെ നന്മകൾ മാത്രം ചെയ്യുക.. നമ്മളെ സഹായിച്ചവരോട് നന്ദിയുള്ളവരാകുക. നമ്മൾ സഹായം നൽകിയവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതിരിക്കുക
ചില വേദനകൾ നല്ലതാണ് * പുതിയ തിരിച്ചറിവിന്റെ പാഠം.. ആരോടും പരിഭവം പറയാതെ ക്ഷമയോടെ ജീവിതയാത്രതുടരുക.. തളരാതെ മുന്നോട്ട് പോവുക..
നമ്മുടെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ധൈര്യം ഉണ്ടെങ്കിൽമുക്കത് തീർച്ചയായും സാക്ഷാത്കരിക്കാൻ സാധിക്കും.
Comments
Post a Comment