Sad Quotes in Malayalam.
ആരും നമുക്ക് സ്വന്തമല്ല മറ്റൊരാൾ വന്നാൽ മാറികൊടുക്കേണ്ട ബന്ധമേയുളളു പലരുടെയും ജീവിതത്തിൽ നമുക്ക്
ജീവനോടെ ഇരിക്കുമ്പോൾ മരിച്ചെന്നു തോന്നുന്ന ചില നിമിഷങ്ങൾ ഉണ്ട് ലൈഫിൽ നമ്മൾ ഒരുപാടു സ്നേഹിച്ചവരുടെ ജീവിതത്തിൽ നമ്മൾ ഒന്നുമല്ലെന്ന് തിരിച്ചറിയുമ്പോൾ
വിഢിയാക്കുന്നതും ചതിക്കുന്നതും ഒക്കെ നല്ലതാണു പക്ഷെ അത് ജീവന് തുല്യം സ്നേഹിക്കുന്നവരോടാവരുത്
നമ്മൾ നെഞ്ചിനകത്തു കൊണ്ട് നടക്കുന്നവരുടെ ഉള്ളിൽ നമുക്കൊക്കെ വെറും ചവറ്റുകുട്ടയിൽ പേപ്പറിന്റെ വിലയെ ഉണ്ടാവാറുള്ളു എന്ന് തിരിച്ചറിയുമ്പോളേക്കും വളരെ വൈകിപ്പോയിരിക്കും
ശല്യം ആണെങ്കിൽ ശല്യം ആണെന്ന് തുറന്നു പറയണം.. ഒന്നും മിണ്ടാതെ പ്രതീക്ഷകൾ നൽകി ഒരാളെ മനഃപൂർവ്വം അവഗണിക്കരുത്
ജീവിതത്തിൽ എന്തു നേടിയാലും ഒരിക്കൽ അതെല്ലാം നഷ്ടമാകുമെന്ന് ചിലർ പറയും.. പക്ഷെ ഒരിക്കലും നഷ്ടമാകാത്ത ചിലതുണ്ട് ചിലരുടെ ഓർമ്മകൾ
ദുഃഖകരമായ മലയാളം ഉദ്ധരണികൾ h
സ്നേഹമായാലും സൗഹൃതമായാലും ബഹുമാനമായാലും ആത്മാർത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരുപേരെ ഉള്ളു അഭിനയം
ചിലപ്പോഴൊക്കെ എനിക്ക് എന്റെ മൗനമാണ് ഇഷ്ടം ആരെയും വേദനിപ്പിക്കാതെ ശല്യം ചെയ്യാതെ എന്നിലേക്ക് തന്നെ ഒതുങ്ങുന്ന എന്റെ മൗനം
സങ്കടം മൗനം ആവുമ്പോഴാണ് അഹങ്കാരി എന്നും വാശിക്കാരി എന്നും മുദ്രകുത്തുന്നത്
ശരീരത്തിന്റെ മുറിവിൽ നിന്നാണ് രക്തമൊഴുകുന്നതെങ്കിൽ, മനസ്സിന്റെ മുറിവിൽ നിന്നാണ് കണ്ണുനീരൊഴുകുന്നത്
വാ തോരാതെ മിണ്ടിയ ചില ബന്ധങ്ങൾ മൗനത്തിലാണ് റിപ്ലൈ തരികയും ഇല്ല നമ്മൾ ശല്യം ആണെന്ന് പറയാനും അവർക്കു വയ
സ്വയം തുടയ്ക്കേണ്ടിവന്ന കണ്ണുനീരും തന്നിയെ പറയേണ്ടിവന്ന
വിഷമങ്ങളുമായിരിക്കും ഈ ലോകം കണ്ട ഏറ്റവും വലിയ ഒറ്റപ്പെടലുകൾ
കരഞ്ഞു പോകുന്ന ചില നിമിഷങ്ങളുണ്ട്, സ്വന്തമെന്ന് കരുതിയവരെല്ലാം അവഗണിച്ചു തുടങ്ങുമ്പോൾ
ഏറ്റവും ഭാരം കൂടിയതും എന്നാൽ ഒട്ടും വിലയില്ലാത്തതുമായ ഒന്നേയുള്ളു ഈ ഭൂമിയിൽ അത് സങ്കടങ്ങളാണ്
ആടിത്തകർത്ത വേഷം വെറും കോമാളി വേഷം ആയിരുന്നു എന്ന് ആട്ടത്തിന് ഒടുവിലാണ് മനസ്സിലായത്
സങ്കടങ്ങൾ തുറന്നുപറഞ്ഞു ഒന്ന് പൊട്ടിക്കരയാൻ ആരും ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടല്ലോ മരണത്തേക്കാൾ കഠിനമാണ്
Comments
Post a Comment