ചിതം – അയലത്തെ സുന്ദരി (1974)
രചന – മങ്കൊമ്പ് ഗോപാലകൃഷണന്
സംഗീതം – ശങ്കര്‍ ഗണേഷ
പാടിയത് – യേശുദാസ്
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു (2)
മല്ലികാര്‍ജ്ജുന ക്ഷ്രേതത്തില്‍ വെച്ചുവള്(മ)
മല്ലീശ്വരന്റെ പുവമ്പു കൊണ്ടു(മ)
(ലക്ഷാര്‍ച്ചന..)
മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി
നഖക്ഷതം കൊണ്ടു ഞാന്‍ കവര്‍ന്നെടുത്തു (2)
അധരം കൊണ്ടധരത്തില്‍ അമൃതുനിവേദിക്കും(മ)
അസുലഭ നിര്‍വൃതി അറിഞ്ഞു ഞാന്‍
അറിഞ്ഞു ഞാന്‍
(ലക്ഷാര്‍ച്ചന…)
അസ്ഥികള്ക്കുള്ളിലോരുന്മാദ വിസ്മൃതി തന്
അജഞ്ഞാത സൌരഭം പടര്‍ന്നുകേറി (2)
അതുവരെയറിയാത്ത പ്രാണഹര്‍ഷങ്ങളില്‍ (2)
അവളുടെ താരുണ്യമലിഞ്ഞിറങ്ങി
അലിഞ്ഞിറങ്ങി
(ലക്ഷാര്‍ച്ചന…)